/sathyam/media/media_files/2025/02/17/VskhWEaNAwGw9H1fPd5s.jpg)
കുവൈത്ത്: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) 2025 വർഷത്തിനുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ രക്ഷാധികാരി ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ബിപിൻ കെ. ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ:
ചെയർമാൻ: പി.ജി. ബിനു
രക്ഷാധികാരി: ഷനിൽ വെങ്ങളത്ത്
പ്രസിഡന്റ്: ജോയ് നന്ദനം
ജനറൽ സെക്രട്ടറി: സുജീഷ് പി. ചന്ദ്രൻ
ട്രഷറർ: ബിപിൻ കെ. ബാബു
വൈസ് പ്രസിഡൻറ്: പ്രമോദ് കക്കോത്ത്
സെക്രട്ടറി: സബീഷ് കൃഷ്ണൻ കുട്ടി, പ്രമോദ് മാണുക്കര
ജോ. ട്രഷറർ: ചന്ദ്രു പറക്കോട്
ഓർഗനൈസിങ്ങ് സെക്രട്ടറി: രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്
വെൽഫയർ സെക്രട്ടറി: ടി.വി. ഉണ്ണിക്കൃഷ്ണൻ
ആർട്സ് സെക്രട്ടറി: വി.കെ. സജീവ്
ഉപദേശക സമിതി: കെ.വിജയൻ, കെ.സി. രമേഷ്, അരുൺ ആനന്ദ്, സജയൻ വേലപ്പൻ, അഡ്വ. ശിവദാസൻ, അഡ്വ. രതീഷ് ടി. ധരൻ
കേന്ദ്ര എക്സിക്യൂട്ടീവ്: എം. രത്നാകരൻ, മഹേഷ് വിജയൻ, എൻ.വി. രാധാകൃഷ്ണൻ, ദിലീപ് തുളസി, ടി.കെ. റെജി, ഹരി ശ്രീനിലയം, രാജീവ് കെ.എസ്, ഗിരീഷ്.ജി. ഗോപൻ, സജീവ്.കെ. കെ, അശോക് കുമാർ
വനിതാവേദി:
പ്രസിഡന്റ്: സരിത രാജൻ
വൈസ് പ്രസിഡണ്ട്: മിനികൃഷ്ണ
ജനറൽ സെക്രട്ടറി: സുമലത എസ്
സെക്രട്ടറി: അജിത എം.ആർ
ഉപദേശക സമിതി: മഞ്ജുള സജയൻ
എക്സിക്യൂട്ടീവ് അംഗം: അഞ്ജന ടി.പി
യൂനിറ്റ് കൺവീനർസ്:
ഫഹാഹീൽ: നിതിൻ.ജി. മോഹനൻ
അബ്ബാസിയ: രഞ്ജിത്ത് കൃഷ്ണൻ
ഫിൻതാസ്: ജിനേഷ് കെ.എ
ചെയർമാൻ പി.ജി. ബിനു തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് നേതൃത്വം നൽകി. ഓർഗനൈസിങ്ങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും, പ്രസിഡന്റ് ജോയ് നന്ദനം നന്ദിയും പറഞ്ഞു.