കുവൈത്തില്‍ കണ്ണൂര്‍ സ്വദേശിയായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

21 വര്‍ഷത്തോളമായി കുവൈത്ത് ഡാനിഷ് ഡയറി കമ്പനിയില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു.

New Update
obittUntitledgyan

കുവൈറ്റ്:  കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കണ്ണൂര്‍ പെരിങ്ങോം ഞെക്കിളി സ്വദേശി മജീദ് മാവുപാടിയാണ് (54) നിര്യാതനായത്. മകളുടെ വിവാഹത്തിന് നാട്ടില്‍ പോയി തിരികെ എത്തിയതിനു പിന്നാലെയാണ് മരണം.

Advertisment

21 വര്‍ഷത്തോളമായി കുവൈത്ത് ഡാനിഷ് ഡയറി കമ്പനിയില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു.


ഇന്നലെ ജോലികഴിഞ്ഞു റൂമിലെത്തിയ ശേഷം രാത്രി 10 മണിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു


സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. കുവൈത്ത് കെഎംസിസി പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ്, കുവൈത്ത് കെഎംസിസി വൈറ്റ് ഗാര്‍ഡ് അംഗം, കുവൈത്ത് തളിപ്പറമ്പ് സിഎച്ച് സെന്റര്‍ വൈസ് പ്രസിഡന്റ്, കുവൈത്ത് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് സെക്രട്ടറി എന്നിങ്ങനെ പ്രവര്‍ത്തിച്ചു.

മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. കുഞ്ഞമ്മദ് സാഹിബ് ഭാര്യ പിതാവാണ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ഒരുക്കങ്ങള്‍ കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്‌കിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നു.

Advertisment