ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/02/18/ikdsswGh4YnM5lSpnU6w.jpg)
കുവൈറ്റ്: കുവൈത്തില്‍ ഹിറ്റ് അന്‍ഡ് റണ്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
Advertisment
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പ്രതിയെയും ഇതുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികളെയും അധികൃതര്‍ പിടികൂടി.
നിലവില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. പൊതു സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മന്ത്രാലയം ഉറപ്പു നല്‍കിയിട്ടുണ്ട്
അതേസമയം, പൊതു വിദ്യാഭ്യാസ അതോറിറ്റി സംഭവത്തില്‍ ഉള്‍പ്പെട്ടവരെ അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാക്കുമെന്ന് അറിയിച്ചു.
അതിജീവന നടപടികളുടെ ഭാഗമായും, പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കഠിന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.