കുവൈത്ത് വ്യോമയാന മേഖലയിൽ നിന്ന് ഏഴ് വിമാനക്കമ്പനികൾ പിന്മാറി

വിമാനക്കമ്പനികളുടെ പിന്മാറ്റം വലിയ മുന്നറിയിപ്പാണെങ്കിലും, ഇതിനെക്കുറിച്ച് അധികാരികൾ അവ്യക്തത പുലർത്തുകയാണ്

New Update
plane Untitledmra

കുവൈത്ത്: കുവൈത്തിലെ വ്യോമയാന മേഖലയിലെ അനിശ്ചിതത്വം ശക്തമാകുന്നു. അടുത്തിടെ ഏഴ് അന്താരാഷ്ട്ര വിമാനക്കമ്പനികൾ പ്രവർത്തനം നിർത്തിയതോടെ വ്യവസായ മേഖലയിലും യാത്രാസൗകര്യങ്ങളിലും പ്രതിസന്ധി കടുതാത്തായി പ്രാദേശിക പത്രം റിപ്പോർട്ട്‌ ചെയ്തു.


Advertisment

ഈ കമ്പനികൾ വിവിധ കാരണങ്ങളാൽ പ്രവർത്തനം നിർത്തിയെങ്കിലും, അതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല. ചിലർക്ക് സാമ്പത്തിക പ്രശ്നങ്ങൾ മൂലമാണ് പിന്മാറ്റം.


എന്നാൽ വിവരം മറ്റ് ചിലർക്കു പരിസ്ഥിതി അനുകൂലമല്ലാത്ത നിയന്ത്രണങ്ങൾ കാരണം സംഭവിച്ചതായി സൂചനകളുണ്ട്. എന്നാൽ, വിജയകരമായ രാജ്യങ്ങളിൽ വിമാനത്താവളങ്ങളും അവയുടെ സേവനങ്ങളും ആകർഷകമായി വിപണനം ചെയ്യുന്നതും വ്യവസായ വളർച്ചയ്ക്കായി ആനുകൂല്യങ്ങൾ നൽകുന്നതുമാണ് പതിവ്.

എന്നാൽ, കുവൈത്തിൽ ഇതിന് പകരം ഒരു അവ്യക്തതയും അശാസ്ത്രീയമായ സമീപനവുമാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത് 


വിമാനക്കമ്പനികളുടെ പിന്മാറ്റം വലിയ മുന്നറിയിപ്പാണെങ്കിലും, ഇതിനെക്കുറിച്ച് അധികാരികൾ അവ്യക്തത പുലർത്തുകയാണ്


ഈ പ്രശ്‌നം പരിഹരിക്കാൻ യുക്തിപരമായ നടപടികൾ സ്വീകരിക്കണമെന്ന് വ്യവസായ വിദഗ്ദ്ധർ ആവശ്യപ്പെടുന്നതായും പത്രം റിപ്പോർട്ട്‌ ചെയ്യുന്നു

Advertisment