New Update
/sathyam/media/post_attachments/moX54pF21Xbx9bx0hQCa.jpg)
കുവൈത്ത്: കുവൈത്തിൽ ഷൂട്ടിംഗ് പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ കുവൈത്ത് കരസേനയിലെ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.
Advertisment
അൻവർ ഖലഫ് റദ്വാൻ, മുത്തലാഖ് മുഹമ്മദ് മുബാറക്ക് എന്നീ സൈനികരാണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം
അപകടത്തിൽ നിരവധി സൈനികർക്ക് പരിക്കേൽക്കുകയും, ഇവരെ ആവശ്യമായ ചികിത്സയ്ക്കായി ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി കുവൈത്ത് കരസേനാ മേധാവി അറിയിച്ചു.
സംഭവത്തിന്റെ വിശദാംശങ്ങളും കാരണം കണ്ടെത്തുന്നതിനും, ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.