കുവൈറ്റിലെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ചെയർമാനും രണ്ട് ബോർഡ് അംഗങ്ങൾക്കും 10 വർഷം തടവ്

ഈ നിക്ഷേപം വഴി 7 ദശലക്ഷം ദ ദിനാര്‍ ലാഭം നേടിയെന്നും അതേസമയം കമ്പനിക്ക് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു

New Update
Y

കുവൈറ്റ്: കുവൈറ്റിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനെയും രണ്ട് ബോര്‍ഡ് അംഗങ്ങളെയും 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കൂടാതെ 7 ദശലക്ഷം ദിനാര്‍ തിരികെ നല്‍കാനും 14 ദശലക്ഷം ദിനാര്‍ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.


Advertisment

കേസില്‍ പബ്ലിക് അതോറിറ്റി ഫോര്‍ മൈനേഴ്സ് അഫയേഴ്സ് 39% ഓഹരിയുള്ള കമ്പനിക്കുവേണ്ടിയുള്ള നിക്ഷേപ ഇടപാടില്‍, പ്രതികള്‍ ലാഭം നേടുകയും, കമ്പനിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായി പ്രവര്‍ത്തിച്ചതും വ്യക്തിപരമായ ആനുകൂല്യങ്ങള്‍ നേടിയെടുത്തതും പബ്ലിക് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി


2017 ഓഗസ്റ്റ് 22 മുതല്‍ 2019 മെയ് 14 വരെ നടത്തിയ ക്രിമിനല്‍ അന്വേഷണത്തില്‍, പ്രതികള്‍ ഒരു തകര്‍ച്ചയിലേക്ക് നീങ്ങുന്ന കമ്പനിയില്‍ നിക്ഷേപം നടത്തിയത് അവരുടെ സ്വന്തമായ സാമ്പത്തിക പ്രയോജനത്തിനായി ആയിരുന്നുവെന്ന് കണ്ടെത്തി. 


ഈ നിക്ഷേപം വഴി 7 ദശലക്ഷം ദ ദിനാര്‍ ലാഭം നേടിയെന്നും അതേസമയം കമ്പനിക്ക് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു


കോടതി വിധിയോടെ പ്രതികള്‍ നഷ്ടപരിഹാരമായി തുക തിരികെ നല്‍കേണ്ടതും നിയമലംഘനത്തിന് 10 വര്‍ഷത്തെ തടവ് അനുഭവിക്കേണ്ടതുമാണ് എന്ന് കൗണ്‍സിലര്‍ അഹമ്മദ് അല്‍-സാദിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

Advertisment