/sathyam/media/media_files/2025/02/20/fxJQOV0MElBW3RfqUs3J.jpg)
കുവൈത്ത്: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ചരിത്രം ഇതിവൃത്തമാക്കി യുവ പന്ധിതനും, പ്രമുഖ വാഗ്മിയുമായ എൻ.സി. ജംഷീറലി ഹുദവി രചിച്ച മലയാളത്തിലെ പ്രഥമ നോവൽ കുവൈത്തിൽ പ്രകാശിതമായി.
ദജീജ് മെട്രോ മെഡിക്കൽ കെയർ ഓഡിറ്റിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ സെന്റർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ (സിജി) കോമ്പിറ്റെൻസി ഡവലപ്മെന്റ് ഡയറക്ടർ പി.എ. ഹുസൈന് കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു
സിജി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനസ് ബിച്ചു മുഖ്യാതിഥിയായിരുന്നു.
കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് സഹ ഭാരവാഹികളായ റഊഫ് അൽ മശ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, എം.ആർ.നാസർ, ഷാഹുൽ ബേപ്പൂർ ഹാജി കുവൈത്ത് കോ-ഓർഡിനേറ്റർ മിസ്ഹബ് മാടമ്പില്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു.
പുസ്തകമാവശ്യമുള്ളവർക്ക് +965 6562 9775 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.