കുവൈറ്റിലെ ആരോഗ്യ മേഖലയില്‍ സമഗ്ര പരിഷ്‌കരണത്തിനായി എക്‌സിക്യൂട്ടീവ് പദ്ധതി

പൈലറ്റ് പദ്ധതിയുടെ നടപ്പാക്കല്‍  1218 മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മാതൃക നടപ്പിലാക്കും.

New Update
kuwait

കുവൈറ്റ്:  കുവൈറ്റിലെ ആരോഗ്യ രംഗം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ എക്‌സിക്യൂട്ടീവ് പദ്ധതി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആശുപത്രികളെ അര്‍ദ്ധ-സ്വതന്ത്ര സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.


Advertisment

നിയമനിര്‍മ്മാണം & സ്ഥാപന ആസൂത്രണം  ആശുപത്രികള്‍ക്ക് സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യം നല്‍കാന്‍ നിയമ ഭേദഗതികള്‍ നടപ്പിലാക്കും. അതേസമയം, പൊതുജനാരോഗ്യ നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതും സര്‍ക്കാര്‍ തുടരും


സാമ്പത്തിക സ്വയംഭരണ മാതൃക പുതിയ ഫണ്ടിംഗ് സ്രോതസ്സുകള്‍ വികസിപ്പിച്ച് ആശുപത്രികളുടെ സാമ്പത്തികാവസ്ഥ ശക്തിപ്പെടുത്തും. ആരോഗ്യ ഇന്‍ഷുറന്‍സ് വിപണി രൂപീകരിച്ച് ആരോഗ്യ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും.

പൈലറ്റ് പദ്ധതിയുടെ നടപ്പാക്കല്‍  1218 മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മാതൃക നടപ്പിലാക്കും.


പരിഷ്‌കാരങ്ങളുടെ വിപുലീകരണം  പൈലറ്റ് ഘട്ടത്തിലെ ഫലങ്ങള്‍ വിലയിരുത്തിയ ശേഷം മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേക്കും മാറ്റം വ്യാപിപ്പിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു


കുവൈറ്റിന്റെ ആരോഗ്യ രംഗം സുസ്ഥിരവും കാര്യക്ഷമവുമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി രാജ്യത്തെ ആശുപത്രി സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment