New Update
/sathyam/media/media_files/2024/11/16/OMrufxVayPLtzzaDrCqp.jpg)
കുവൈത്ത്: കുവൈത്തില്‍ 64-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസികള്‍ ഉള്‍പ്പെടെ 781 തടവുകാര്‍ക്ക് അമീരി കാരുണ്യം. ശേഷിക്കുന്ന ശിക്ഷാ കാലാവധിയില്‍ നിന്ന് ഒഴിവാക്കല്‍, നാടുകടത്തല്‍, ശിക്ഷാ കാലാവധി കുറയ്ക്കല്‍ എന്നിങ്ങനെ ശിക്ഷ ഇളവുകളാണ് ലഭിക്കുക.
Advertisment
ഭാവിയില്‍ നിയമം പാലിച്ചു കൊണ്ട് ജീവിക്കുവാനും സമൂഹത്തില്‍ ക്രിയാത്മകമായ പ്രതിബദ്ധയോട് കൂടി ഇടപെടാനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് തടവുകാരോട് ആഹ്വാനം ചെയ്തു.
അമീരി കാരുണ്യം പ്രകാരം മോചിപ്പിക്കപ്പെടുന്നവരെ പിന്തുണക്കുവാനുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.