New Update
/sathyam/media/media_files/2025/02/17/atsFprN26C8xAXfWdqYS.jpg)
കുവൈത്ത്: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം റമദാൻ മാസത്തിൽ പൊതുസ്ഥാപനങ്ങളും അറബിക് പ്രൈവറ്റ് സ്കൂളുകളും പാലിക്കേണ്ട പുതുക്കിയ ക്ലാസ് സമയങ്ങൾ പ്രഖ്യാപിച്ചു.
Advertisment
മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം കിൻഡർഗാർട്ടൻ ക്ലാസുകൾ രാവിലെ 9:40 മുതൽ 1:10 വരെ,
പ്രാഥമിക സ്കൂളുകൾ രാവിലെ 9:40 മുതൽ 1:45 വരെ, മിഡിൽ സ്കൂളുകൾ രാവിലെ 9:20 മുതൽ 2:00 വരെ, ഹൈസ്കൂളുകൾ രാവിലെ 9:30 മുതൽ 2:10 വരെ പ്രവര്‍ത്തിക്കും.
റമദാനിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുയോജ്യമായ രീതിയിൽ സമയക്രമം ക്രമീകരിച്ചിരിക്കുന്നതായും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.