/sathyam/media/media_files/2025/02/24/129YB0FdEE0HIKUoRSIp.jpg)
കുവൈത്ത്: 21 വർഷം പിന്നിടുന്ന കാസർഗോഡ് എക്സ്പാറ്റ്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈറ്റിന്റെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
അബ്ബാസിയ എവെർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാറിന്റെ അധ്യക്ഷതയിൽ, ചെയർമാൻ ഖലീൽ അടൂർ യോഗം ഉദ്ഘാടനം ചെയ്തു
2023-24 പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഹമീദ് മധുര അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അസീസ് തളങ്കരയും ഓഡിറ്റിംഗ് റിപ്പോർട്ട് ഓഡിറ്റർ വിമൽ ശിവനും അവതരിപ്പിച്ചു.
ഭാരവാഹി തെരഞ്ഞെടുപ്പ് സത്താർ കുന്നിലും മഹമൂദ് അപ്സറും സംയുക്തമായി നിയന്ത്രിച്ചു.
2025-26 ഭാരവാഹികൾ:
പ്രസിഡന്റ്: മുഹമ്മദ് കുഞ്ഞി സി.എച്
ജനറൽ സെക്രട്ടറി: അസീസ് തളങ്കര
ട്രഷറർ: ശ്രീനിവാസൻ എം.വി
ഓർഗാനൈസിങ് സെക്രട്ടറി: പ്രശാന്ത് നെല്ലിക്കാട്ട്
ചീഫ് കോർഡിനേറ്റർ: സുരേന്ദ്രൻ മുങ്ങത്ത്
മുഖ്യ രക്ഷാധികാരി: മഹമൂദ് അബ്ദുള്ള അപ്സര
പട്രൺ: സലാം കളനാട്
ചെയർമാൻ: ഖലീൽ അടൂർ
വൈസ് ചെയർമാൻ: അഷ്‌റഫ് ആയൂർ
വൈസ് പ്രസിഡന്റ്‌മാർ: ഹസ്സൻ ബല്ല, സമദ് കൊട്ടോടി, കുത്തുബുദ്ധീൻ
സെക്രട്ടറിമാർ: അബ്ദുള്ള കടവത്ത്, അഷ്‌റഫ് കുച്ചാനം, അഷ്‌റഫ് കോളിയടുക്കം
ഓഡിറ്റർ: വിമൽ ശിവൻ
സലാം കളനാട്, സുധൻ ആവിക്കര, നൗഷാദ് തിടിൽ, ഫാറൂഖ് ശർക്കി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഓർഗാനൈസിങ് സെക്രട്ടറി ഫൈസൽ സി.എച് സ്വാഗതവും ട്രഷറർ ശ്രീനിവാസൻ എം.വി നന്ദിയും പറഞ്ഞു.