/sathyam/media/media_files/2025/02/27/ufSomusEJ5HM1ui6P7nk.jpg)
കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന സംഘടനാ അംഗങ്ങള്‍ക്കുള്ള പദ്ധതിയായ 'മുസാനദ'ഫണ്ട് വിതരണം നടത്തി.
കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പത്തു പേര്‍ക്കുള്ള മുസാനദ വിഹിതം വിതരണം ചെയ്തു
കെ ഐ സി ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി.
എസ് വൈ എസ് നേതാക്കളായ കെ കെ എസ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, കെ ഐ സി കോ ഓഡിനേറ്റര്‍ സി പി ഇഖ്ബാല്‍, കെ ഐ സി നേതാക്കളായ ശിഹാബ് കോഡൂര്‍, കുഞ്ഞഹമ്മദ് കുട്ടി ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.
കെ ഐ സി കേന്ദ്ര സെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും ട്രഷറര്‍ ഇ എസ് അബ്ദുല്‍റഹ്‌മാന്‍ ഹാജി നന്ദിയും പറഞ്ഞു.