കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളിൽ അനിഷ്ട സംഭവങ്ങളിൽ ഗണ്യമായ കുറവ്

വ്യവസ്ഥകൾ ലംഘിച്ച് മറ്റുള്ളവർക്ക് നേരെ വാട്ടർ ഗൺ പ്രയോഗം, ബലൂൺ എറിയൽ തുടങ്ങിയ സംഭവങ്ങൾ വളരെ വിരളമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു

New Update
കുവൈറ്റില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് പുതിയ നടപടിക്രമങ്ങളുമായി സിവില്‍ സര്‍വീസ് ബ്യൂറോ

കുവൈത്ത്: ഫെബ്രുവരി 26 – കുവൈത്തിൽ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ മുൻ വർഷത്തേക്കാൾ 98 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ-ഇസ അറിയിച്ചു.

Advertisment

മുൻകരുതൽ നടപടികൾ കർശനമാക്കിയതിന്റെ ഫലമായി ഇത്തവണ ആഘോഷങ്ങൾ കൂടുതൽ ശാന്തമായിരിക്കുകയായിരുന്നു.  


വ്യവസ്ഥകൾ ലംഘിച്ച് മറ്റുള്ളവർക്ക് നേരെ വാട്ടർ ഗൺ പ്രയോഗം, ബലൂൺ എറിയൽ തുടങ്ങിയ സംഭവങ്ങൾ വളരെ വിരളമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു


ഇത്തവണ ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ എണ്ണം വെറും 30 മാത്രമാണ്. എല്ലാ വർഷവും ഇത്തരം പ്രവണതകൾ മൂലം നൂറുകണക്കിന് പേർക്ക് അപകടം സംഭവിക്കാറുണ്ടായിരുന്നു, അതിൽ ഭൂരിഭാഗവും വിദേശികളായിരുന്നതിനാൽ ഇത് സമൂഹ സുരക്ഷയെ ബാധിക്കുന്ന കാര്യമായിരുന്നു.


ആഘോഷങ്ങൾ പരിഷ്‌കൃതമായ രീതിയിൽ സംഘടിപ്പിക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശപ്രകാരം മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു


അതിന്റെ ഫലമായാണ് ഇത്തവണ അനിഷ്ട സംഭവങ്ങളിൽ ഗണ്യമായ കുറവ് ഉണ്ടായതെന്നും കേണൽ ഫഹദ് അൽ-ഇസ വ്യക്തമാക്കി.

Advertisment