/sathyam/media/media_files/2025/02/17/atsFprN26C8xAXfWdqYS.jpg)
കുവൈത്ത്: റമദാന്‍ മാസം പ്രമാണിച്ചു കുവൈത്ത് അമീര്‍ ശൈഖ് മിഷ്അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും റമദാന്‍ ആശംസകള്‍ നേര്‍ന്നു. കൂടാതെ റമദാന്‍ വ്രതാനുഷടാനം ആചാരിക്കുന്ന രാജ്യങ്ങളിലെ സഹോദര ഭരണാധികാരികള്‍ക്കും അമീര്‍ ആശംസകള്‍ അറിയിച്ചു.
ഈ വിശുദ്ധ മാസം അറബ്-മുസ്ലിം രാജ്യങ്ങള്‍ക്കും സമാധാനവും ഐശ്വര്യവും നിറഞ്ഞതാക്കട്ടെയെന്ന് ആശംസിച്ചു. ഇതിനോടകം, കുവൈത്ത് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, അമീറിന് റമദാന്‍ ആശംസകള്‍ അറിയിച്ചു
നാടിനും ജനതയ്ക്കും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു പുണ്യ മാസം ആവട്ടെയെന്നും അമീര്‍ ദീര്‍ഘായുസ്സോടെ ആരോഗ്യം അനുഭവിക്കട്ടെയെന്നും കിരീടാവകാശി ആശംസിച്ചു.
അമീര്‍ ഉപപ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് മറുപടി സന്ദേശം അയച്ചു. റമദാന്‍ കുവൈത്ത് ജനതയ്ക്കും രാജ്യത്തിനും അനുഗ്രഹം കൊണ്ടുവരട്ടെയെന്നും രാജ്യം സമാധാനവും സുരക്ഷയും നിലനിര്‍ത്തട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
കൂടാതെ, ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹ്‌മദ് അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുള്ള അല്‍ അഹ്‌മദ് അല്‍ സബാഹ്, ഗാര്‍ഡിന്റെ തലവന്‍ ശൈഖ് മുബാറക് ഹമൂദ് അല്‍ ജാബിര്‍ അല്‍ സബാഹ്, ശൈഖ് ഡോ. മുഹമ്മദ് സബാഹ് അല്‍ സാലിം അല്‍ സബാഹ്, ശൈഖ് അഹ്‌മദ് നവാഫ് അല്‍ അഹ്‌മദ് അല്‍ സബാഹ് തുടങ്ങിയ പ്രമുഖരും അമീറിനെ റമദാന്‍ ആശംസിച്ചു.