കുവൈത്തില്‍ അധ്യാപകനെ അപമാനിച്ചെന്ന് രക്ഷാ കര്‍ത്താവിനെതിരെ പരാതി

സംഭവം പരിശോധിച്ച് അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

New Update
kuwait police

കുവൈത്ത്: ഒരു വിദ്യാർത്ഥിയുടെ രക്ഷാകര്‍ത്താവുമായി ഉണ്ടായ തർക്കത്തിനിടെ അധ്യാപകനെ അപമാനിച്ചുവെന്നാരോപിച്ച് പൊലീസിൽ പരാതി.


Advertisment

റിപ്പോർട്ടുകൾ പ്രകാരം, സ്കൂളിൽ വിദ്യാർത്ഥിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ അധ്യാപകനും രക്ഷാകർത്താവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇത് രൂക്ഷമാകുകയും രക്ഷാകർത്താവിന്റെ ഭാഗത്ത് നിന്ന് അധ്യാപകനോട് അപമാനകരമായ ഭാഷാപയോഗമുണ്ടായെന്ന് അധ്യാപകൻ പരാതിയിൽ ആരോപിക്കുന്നു.


സംഭവം പരിശോധിച്ച് അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

അതെ സമയം വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾ അധ്യാപകരുടെ മാനനഷ്ടം ഒഴിവാക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്.

Advertisment