/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈത്ത്: വിശുദ്ധ റമദാൻ മാസത്തിൽ സമാഹരിക്കപ്പെടുന്ന സംഭാവനകളും ചാരിറ്റബിൾ പ്രവർത്തനങ്ങളും നിർദേശിച്ച നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നത് പരിശോധിക്കാൻ കുവൈത്ത് അധികൃതർ ഫീൽഡ് ഇൻസ്പെക്ഷൻ ശക്തമാക്കി.
വിവിധ പ്രദേശങ്ങളിൽ മുനിസിപ്പാലിറ്റി, സോഷ്യൽ ആഫയേഴ്സ് മന്ത്രാലയം, സുരക്ഷാ വിഭാഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനാ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
നിയമാനുസൃതരായ സംഘടനകൾക്കു മാത്രമേ സംഭാവനകൾ ശേഖരിക്കാൻ അനുമതിയുള്ളു. പബ്ലിക് പ്ലേസുകളിൽ അനധികൃതമായി സംഭാവന ശേഖരിക്കുന്നത് കടുത്ത നിയമലംഘനമാണ്.
വിദേശ രാജ്യങ്ങളിലേക്ക് സാമ്പത്തിക സഹായം അയയ്ക്കുമ്പോൾ ഔദ്യോഗിക ചാരിറ്റി സംഘടനകളുടെ മാർഗ്ഗം മാത്രം ഉപയോഗിക്കണം.
ഫണ്ട് ശേഖരണത്തിനായി സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
റമദാൻ മാസത്തിൽ സമൂഹത്തിനായി നൽകുന്ന സംഭാവനകൾ ആവശ്യസ്ഥലത്തേക്ക് അത്യന്തം സുതാര്യമായ രീതിയിൽ എത്തിക്കാൻ ആണ് ഈ നടപടികൾ. നിലവിലുള്ള നിയമങ്ങൾ ലംഘിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും പിഴയടക്കലും നിയമപരമായ മറ്റ് നടപടികളും നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ജനങ്ങൾ കബളിപ്പിക്കപ്പെടാതിരിക്കാൻ, സാധുതയില്ലാത്ത സ്ഥാപനങ്ങൾ വഴി സംഭാവന നൽകുന്നത് ഒഴിവാക്കണമെന്നും, ഏതെങ്കിലും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ ഉടൻ അറിയിക്കണമെന്നും നിർദ്ദേശിച്ചു.