New Update
/sathyam/media/media_files/O7tT4wNge3cVkQxVp18r.jpg)
കുവൈത്ത്: രാജ്യത്ത് പുരുഷ ഗണിത അധ്യാപകരുടെ കുറവ് രൂക്ഷമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു വിദ്യാഭ്യാസ രംഗത്ത് ഗണിത വിഷയത്തിൽ പുരുഷ അധ്യാപകരുടെ എണ്ണം കുറയുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
Advertisment
ഈ അധ്യായന വർഷം മാത്രമായി 166 പുരുഷ അധ്യാപകർ പ്രവർത്തനം അവസാനിപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യത്തിൽ സ്കൂളുകളിൽ ഗണിത പഠനത്തിന്റെ ഗുണമേന്മയ്ക്കും അധ്യാപന നിലവാരത്തിനും ഇത് വെല്ലുവിളി ഉയർത്തുമെന്ന ആശങ്കയുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയം ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ ആലോചിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കൂടുതൽ പുരുഷ ഗണിത അധ്യാപകരെ ആകർഷിക്കാനുള്ള നടപടികൾ ആവിഷ്കരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.