/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈത്ത്: ബാങ്ക് ഉദ്യോഗസ്ഥനാണെന്നു നടിച്ച് ഫോണിലൂടെ നടത്തിയ തട്ടിപ്പിന് ഇരയായി ഒരു സ്ത്രീക്ക് മുഴുവൻ ബാങ്ക് ബാലൻസും നഷ്ടപ്പെട്ടതായി റിപ്പോർട്ട്.
1,710 കെ.ഡി.യും 835 ഫിൽസുമാണ് അവർക്ക് നഷ്ടമായത്. കാർഡ് ബ്ലോക്ക് ആയതിനാൽ അപ്ഡേറ്റ് ചെയ്യണമെന്ന വ്യാജകഥ പറഞ്ഞ് ഇയാൾ കാർഡ് വിശദാംശങ്ങളും പിൻ നമ്പറും ആവശ്യപ്പെട്ടു.
വിവരങ്ങൾ ലഭിച്ച ഉടൻ കള്ളൻ മുഴുവൻ തുകയും ഒരു ഇടപാടിൽ തന്നെ കൈവശപ്പെടുത്തി. സംഭവം ഷാമിയ പൊലീസിൽ രേഖപ്പെടുത്തിയ കേസിൽ ബാങ്ക് രേഖകൾ വ്യാജമാക്കി വാണിജ്യ കാര്യങ്ങൾ സംബന്ധിച്ച പ്രോസിക്യൂഷന് കൈമാറി.
ആപ്പുകൾ വഴിയും ഫോണിലൂടെ വിളിച്ചും നടക്കുന്ന തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബാങ്ക് വിശദാംശങ്ങൾ ആരോടും പങ്കുവയ്ക്കരുതെന്നും സംശയാസ്പദമായ വിളികൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, മറ്റൊരു കേസിൽ വാട്സ്ആപ്പ് വഴിയുള്ള തട്ടിപ്പിലാണ്. ഒരു തുക അകൗണ്ടിൽ ക്രെഡിറ്റ് ആയതാണെന്നും അതു തിരിച്ചു നൽകണമെന്നുമാണ് കള്ളന്മാർ പറയുന്നത്.അതിന് അവർ തെറ്റായ ബാങ്ക് ലിങ്ക് അയയ്ക്കുകയും അതിൽ പ്രവേശിച്ചാൽ മുഴുവൻ അക്കൗണ്ട് ബാലൻസും നഷ്ടമാകുകയും ചെയ്യുന്നു.
ഇതിനുപുറമെ, ട്രാഫിക് വകുപ്പും വ്യാജ സന്ദേശങ്ങളിൽ നിന്നും ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി.
ട്രാഫിക് ഫൈൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാജ മെസ്സേജുകൾ വരുന്നതിനാൽ, ഈ തരത്തിലുള്ള സന്ദേശങ്ങൾക്ക് ബലിയാകരുതെന്നും, പണമടയ്ക്കാൻ "Sahel" ആപ്പ് അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിക്കണമെന്നുമാണ് മുന്നറിയിപ്പ്.