കുവൈത്തിൽ നവീകരിച്ച ശുവൈഖ് ബീച്ച് ഏപ്രിലിൽ തുറന്നു കൊടുക്കും

ബീച്ച് തുറക്കുന്നതിന് മുന്നോടിയായി അവസാനഘട്ട പരിശോധനകൾ പുരോഗമിക്കുകയാണ് എന്നും അധികൃതർ അറിയിച്ചു

New Update
kuwait news

കുവൈത്ത്: കുവൈത്തിലെ പ്രശസ്തമായ ശുവൈഖ് ബീച്ച് പൂർണമായും നവീകരിച്ച് ഏപ്രിൽ ആദ്യവാരത്തിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.


Advertisment

സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് ശുവൈഖ് ബീച്ച് കൂടുതൽ ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രമായി മാറുമെന്ന് കുവൈത്ത് നഗരസഭ അറിയിച്ചു.


പൂർണമായും പുതുക്കിയ ബീച്ചിൽ യാത്രികർക്കും കുടുംബങ്ങൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നടപാതകൾ, വിശ്രമ സ്പോട്ട്, കളിസ്ഥലങ്ങൾ എന്നിവയെല്ലാം നവീകരണ പദ്ധതിയുടെ ഭാഗമായിരുന്നു.

കൂടാതെ, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ലൈറ്റിംഗും സിസിടിവി നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.


പുതുക്കിയ ശുവൈഖ് ബീച്ച് നഗരത്തിലെ ജനങ്ങൾക്കും സന്ദർശകർക്കുമായി മെച്ചപ്പെട്ട ഒരു വിനോദ അനുഭവം നൽകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.


ബീച്ച് തുറക്കുന്നതിന് മുന്നോടിയായി അവസാനഘട്ട പരിശോധനകൾ പുരോഗമിക്കുകയാണ് എന്നും അധികൃതർ അറിയിച്ചു

Advertisment