New Update
/sathyam/media/media_files/dAlCf8l84OoqoS6vYgoT.jpg)
കുവൈത്ത്: ഗാര്‍ഹിക ജോലി റിക്രൂട്ട് മെന്റ് വിഭാഗത്തില്‍ ഈ വര്‍ഷം ഇതുവരെ 418 പരാതികള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. നിയമ ലംഘനങ്ങള്‍, വേതന വിവാദങ്ങള്‍, കരാര്‍ ഭേദഗതികള്‍ എന്നിവയെ സംബന്ധിച്ച പരാതികളാണ് കൂടുതലായും ലഭിച്ചിട്ടുള്ളത്.
Advertisment
തൊഴില്‍ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗം താത്കാലിക പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം, നിയമന ഏജന്‍സികള്‍ക്കുമെതിരായ നടപടികളും ശക്തിപ്പെടുത്തുന്നുണ്ട്.
പരാതികളില്‍ പലതും തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും തമ്മിലുള്ള ധാരണാപൂര്‍വ്വമായ പരിഹാരത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു.
ഗാര്‍ഹിക നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും പരാതികളുടെ ഗണ്യമായ കുറവിന് നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.