/sathyam/media/media_files/2025/03/05/LfBsG1XDDoAh9qKoLINt.jpg)
കുവൈത്ത്: കുവൈത്തില്‍ റെയില്‍വേ പ്രൊജക്റ്റ് യാഥാര്‍ഥ്യമാകുന്നതിനുള്ള ആദ്യഘട്ടം സുപ്രധാന മുന്നേറ്റം കുറിച്ചു. സുപ്രീം കമ്മിറ്റി ഫോര്‍ പബ്ലിക് പ്രോജക്റ്റ്‌സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്‌സ് ഈ ഘട്ടത്തിന് അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ആദ്യഘട്ടം. കുവൈത്ത് സിറ്റി മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള റൂട്ടിലാണ് ആവിഷ്‌കരിക്കുന്നത്.
രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഭാവിയിലെ വലിയ വികസന പദ്ധതികള്‍ക്ക് ആധുനിക റെയില്‍വേ ശൃംഖലയിലൂടെ പിന്തുണ നല്‍കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഗള്‍ഫ് റെയില്‍വേ നെറ്റ്വര്‍ക്ക് എന്ന വലിയ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുവൈത്ത് റെയില്‍വേ രൂപകല്‍പ്പന ചെയ്യുന്നത്.
ഇതോടെ രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ തത്സമയ പുരോഗതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികാരികള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.