New Update
/sathyam/media/media_files/2025/03/05/6AY1uW1i2VAf3C7GfDEn.jpg)
കുവൈത്ത്: ഫർവാനിയ, ജഹ്‌റ മേഖലകളിൽ അനധികൃതമായി ഭിക്ഷാടനം നടത്തിയ നാലു പ്രവാസി വനിതകളെ കുവൈത്ത് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
Advertisment
സാധാരണയായി വിശുദ്ധ റമദാൻ മാസത്തിലാണ് ഭിക്ഷാടനം വർദ്ധിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ വിഭാഗം പ്രത്യേക പരിശോധന ശക്തമാക്കിയിരുന്നു. ഫർവാനിയ, ജഹ്‌റ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവതികളെ പിടികൂടിയത്.
കൂടുതൽ നിയമ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
കുവൈത്തിൽ ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഭിക്ഷാടനത്തിനായി കുവൈത്തിലെത്തുന്നവർക്ക് എതിരെ ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.