കുവൈത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി

ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിരിക്കുന്നതിനൊപ്പം, അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജനങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

New Update
rain

കുവൈത്ത്: അടുത്ത മണിക്കൂറുകളിൽ കുവൈത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് തെക്കൻ മേഖലകളിൽ മഴ ശക്തമായി അനുഭവപ്പെടും.

Advertisment

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചില റോഡുകളിലും ഗതാഗതക്കുരുക്ക് ഉണ്ടാകാമെന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിരിക്കുന്നതിനൊപ്പം, അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജനങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.