കുവൈറ്റ്: കുവൈറ്റില്‍ അഹ്‌മദി ഗവര്‍ണറേറ്റില്‍ ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടറിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സംയുക്ത സുരക്ഷാ ക്യാമ്പെയിനില്‍ 129 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി.
പരിശോധനയില്‍ 23 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും രണ്ട് കേസുകള്‍ ട്രാഫിക് തടങ്കലിലേക്ക് വിടുകയും ചെയ്തു. കൂടാതെ, രണ്ട് ഓഫ്റോഡ് മോട്ടോര്‍സൈക്കിളുകളും പിടിച്ചെടുത്തു.
രണ്ട് യുവാക്കളെ അധികൃതര്‍ക്ക് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോഡുകളുടെ സുരക്ഷയും ട്രാഫിക് ക്രമീകരണവും ഉറപ്പാക്കുകയെന്നതാണ് ക്യാമ്പെയിനിന്റെ ലക്ഷ്യം.
ജനറല്‍ ട്രാഫിക് വകുപ്പ്, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാതാപിതാക്കള്‍ രാത്രിയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും റോഡ് സുരക്ഷയേയും നിയമാനുസൃത ഗതാഗതച്ചട്ടങ്ങളെ കുറിച്ചും കുടുംബം കുട്ടികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി.