/sathyam/media/media_files/2025/03/06/zkkk6ZBgHp3B61UwJG5Z.jpg)
കുവൈത്ത്: മാർച്ച് 07 – കുവൈത്തിൽ ജീവപര്യന്തം തടവിനുള്ള കാലാവധി 20 വർഷമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചു.
അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹിന്റെ നിർദേശ പ്രകാരം ആക്റ്റിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു
ഈ തീരുമാനത്തിന്റെ ഭാഗമായി, 20 വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയ തടവുകാരുടെയും 20 വർഷം പൂർത്തിയാകാൻ 3 മാസം മാത്രം ശേഷിക്കുന്നവരുടെയും ഫയലുകൾ പരിശോധിക്കാൻ ഒരു സമിതി രൂപീകരിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
തടവുകാരുടെ പുനരധിവാസം പ്രോത്സാഹിപ്പിക്കുകയും, സമൂഹവുമായി സംയോജിക്കാൻ അവർക്കുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നത് കുവൈത്തിലെ പുതിയ നീക്കത്തിന്റെ ലക്ഷ്യമായാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരം സെൻട്രൽ ജയിലിൽ സന്ദർശനം നടത്തിയ മന്ത്രി, തടവുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം നോമ്പ് തുറയിൽ പങ്കുചേർന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.