/sathyam/media/media_files/22nCJMaGCDfiF1E9QVCa.jpg)
കുവൈറ്റ്: കുവൈത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. തകരാറുകള്‍ പരിഹരിച്ച ശേഷം ചെറിയ നേരത്തേക്ക് നിലച്ചിരുന്ന സേവനം സാധാരണ നിലയിലേക്ക് മടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയോടെയാണ് സാങ്കേതിക പ്രശ്നങ്ങള്‍ ഏവിയേഷന്‍ സിസ്റ്റത്തെ ബാധിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവള പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇതുമൂലം ലാന്‍ഡിംഗിനായി എത്തിയ നിരവധി വിമാനങ്ങള്‍ അയല്‍രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിടേണ്ടി വന്നു. കൂടാതെ, ഇവിടെ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ക്കും വൈകലുകള്‍ നേരിടേണ്ടി വന്നു.
പ്രശ്‌നം പരിഹരിച്ചതോടെ വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനം തുടര്‍ന്നു. അധികൃതര്‍ കൂടുതല്‍ പ്രശനങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി നിരന്തര നിരീക്ഷണം തുടരുകയാണ്.