കുവൈത്ത്: കുവൈത്ത് അഞ്ചാം റിംഗ് റോഡില്‍ സാല്‍മിയയ്ക്ക് ദിശയായുള്ള പുതിയ ഓപ്പണ്‍ കട്ട് ടണ്ണല്‍ യാത്രക്കാര്‍ക്കായി തുറന്നതായി കുവൈത്തിലെ പൊതുമരാമത്ത് ഗതാഗത അതോറിറ്റി അറിയിച്ചു.
ഇന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ യാത്രക്കായി തുറന്ന് നല്‍കി.
ഇതിലൂടെ ഗതാഗത സഞ്ചാരത്തിന് കൂടുതല്‍ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതായിരിക്കുമെന്നും പുതിയ ടണ്ണല്‍ തുറന്ന ധോട് കൂടി റോഡിലെ ഗതാഗതക്കുരുക്കില്‍ ലഘൂകരണം ഉണ്ടാകുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.
ഡ്രൈവര്‍മാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ട്രാഫിക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.