റമദാൻ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുമെന്ന് വാണിജ്യമന്ത്രി

ഈ ലക്ഷ്യത്തോടെ വിവിധ സൂപ്പർമാർക്കറ്റുകൾ, ഹോള്സെയിൽ ഷോപ്പുകൾ, മറ്റ് വ്യാപാരശാലകൾ എന്നിവ നിരീക്ഷിക്കുന്നതിന് പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

New Update
ministry of commerce and industry kuwait

കുവൈറ്റ്: റമദാൻ കാലത്തെ ആവശ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും ന്യായവിലയും ഉറപ്പാക്കുന്നതിന് കുവൈറ്റ് വാണിജ്യ മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രി അറിയിച്ചു.

Advertisment

ജനങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ ആവശ്യത്തിന് ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നതിനായി വിപണികൾ കർശനമായ നിരീക്ഷണത്തിനിടയിലാണെന്നും അതിനായി വ്യാപാരികളുമായി സർക്കാർ തീവ്രമായ സമാലോചന നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിപണി നിയന്ത്രണത്തിനായി കടുത്ത നിരീക്ഷണം

വിപണിയിൽ ഉത്പന്ന ക്ഷാമം സൃഷ്ടിക്കാനോ അനാവശ്യ വിലവർദ്ധനവ് ഉണ്ടാക്കാനോ ചിലർ ശ്രമിക്കാമെന്നതിനാൽ അതിനെ പ്രതിരോധിക്കാൻ കർശന നിരീക്ഷണ സംവിധാനങ്ങൾ നിലവിൽ വരുത്തിയതായും മന്ത്രി വ്യക്തമാക്കി.


ഈ ലക്ഷ്യത്തോടെ വിവിധ സൂപ്പർമാർക്കറ്റുകൾ, ഹോള്സെയിൽ ഷോപ്പുകൾ, മറ്റ് വ്യാപാരശാലകൾ എന്നിവ നിരീക്ഷിക്കുന്നതിന് പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.


വിലവർദ്ധനവ് തടയാൻ കർശന നടപടി

പുതുക്കിയ വിലനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അനാവശ്യമായ വിലവർദ്ധനവ് കണ്ടെത്തിയാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൃത്രിമ ക്ഷാമം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ജനങ്ങൾക്ക് ആശ്വാസമാകാൻ സർക്കാർ ഇടപെടൽ


ന്യായവിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നതിലുപരി ജനങ്ങൾക്ക് സാമ്പത്തികമായി ആശ്വാസം നൽകുന്നതിനും റമദാനിൽ ആവശ്യമായ സാധനങ്ങൾ സംശയരഹിതമായി ലഭ്യമാക്കുന്നതിനും സർക്കാർ നിർബന്ധ ബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.


റമദാൻ കാലത്ത് വർധിച്ചിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാൻ എല്ലാ സജ്ജീകരണങ്ങളും ഉണ്ടെന്നും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.