കുവൈറ്റ്: കല്ലറകളില്‍ വര്‍ണ്ണകല്ലുകളോ അലങ്കാര സാധനങ്ങളോ ഉപയോഗിക്കുന്നത് നിരോധിച്ച് കുവൈത്ത് നഗരസഭ. കബറിടങ്ങള്‍ അതിന്റെ സ്വാഭാവിക ഗൗരവം നിലനിര്‍ത്തിയിരിക്കണമെന്ന ആവശ്യത്തിന്റെ ഭാഗമായി നഗരസഭ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
നഗരസഭയുടെ വിശദീകരണപ്രകാരം, പൊതുശുചിത്വവും പരമ്പരാഗത ചട്ടങ്ങളും കൃത്യമായി പാലിക്കപ്പെടുന്നതിനായി കബറിസ്ഥാനങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കല്ലറകള്‍ പ്രകൃതിദത്തമായി പാകപ്പെടുത്തേണ്ടതാണെന്നും അനാവശ്യ അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കബറിസ്ഥാന്‍ പരിപാലന സമിതികള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കര്‍ശന നിരീക്ഷണത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.