കുവൈത്ത്: കുവൈത്തിൽ ഭിക്ഷാടനത്തിനെതിരെ ആഭ്യന്തര മന്ത്രാലയം കർശന നടപടികൾ കൈക്കൊണ്ടതോടെ, ഭിക്ഷാടനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനയിൽ ഏഴ് ജോർദാനിയൻ വനിതകളെ അറസ്റ്റ് ചെയ്തു.
ഇവരെ കർശനമായ നിയമ നടപടികൾക്ക് വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു. ഭിക്ഷാടകരെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ അവരുടെ താമസ വിസയുടെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
താമസ വിസ ആർട്ടിക്കിൾ (22) – കുടുംബ വിസ
ഭിക്ഷാടനക്കാർക്കും അവരുടെ സ്‌പോൺസർക്കുമെതിരെ നടപടി സ്വീകരിച്ച് രാജ്യത്തുനിന്ന് നാടുകടത്തും.
താമസ വിസ ആർട്ടിക്കിൾ (18) – സ്വകാര്യ മേഖല -
ഭിക്ഷാടകനെ നാടുകടത്തുകയും ബന്ധപ്പെട്ട കമ്പനിയുടെ ഫയൽ റദ്ദു ചെയ്യുകയും .
താമസ വിസ ആർട്ടിക്കിൾ (20) –ഗാർഹിക ജോലിക്കാർ
ഭിക്ഷാടനക്കാരെ നാടുകടത്തുകയും സ്പോൺസർമാർക്ക് ഭാവിയിൽ വിസ അനുവദിക്കുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്യും.
കൂടാതെ, കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവർക്കെതിരെ "ശിശുവഞ്ചന കേസുകൾ" രജിസ്റ്റർ ചെയ്ത് കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഭിക്ഷാടന സംഭവങ്ങൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. തൽസമയം നടപടി കൈക്കൊള്ളുന്നതിനായി താഴെപ്പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്:
97288211, 97288200, 25582581, അല്ലെങ്കിൽ 112 (തീർത്ഥാടന നമ്പർ, 24/7 ലഭ്യമായിരിക്കും).