കുവൈത്തിൽ ഫർവാനിയ, ജഹ്‌റ പ്രദേശങ്ങളിൽ പൊലീസ് പരിശോധന: അനധികൃത വ്യാപാരവും മോഷണവും; പ്രതികൾ അറസ്റ്റിൽ

ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പരിശോധനയിൽ മുത്ല പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് സാമഗ്രികൾ മോഷ്ടിച്ച സംഘം പിടിയിലായി.

New Update
kuwait police

കുവൈത്ത്: കുവൈത്തിൽ ക്രിമിനൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ അനധികൃത ഇടപാടുകളിലും മോഷണത്തിലും ബന്ധപ്പെട്ട നിരവധി പേർ പിടിയിലായി.


Advertisment

ഫർവാനിയ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പരിശോധനയിൽ, സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ നിയമ വിരുദ്ധമായി വിൽപ്പന നടത്തുന്ന ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. കൂടാതെ, ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് ലൈസൻസില്ലാത്ത ഒരു പലചരക്ക് കടയും ഇയാൾ നടത്തിവരികയായിരുന്നു.


ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ പരിശോധനയിൽ മുത്ല പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് സാമഗ്രികൾ മോഷ്ടിച്ച സംഘം പിടിയിലായി.

പ്രതികൾ വാടകയ്ക്കെടുത്ത വാഹനങ്ങൾ ഉപയോഗിച്ച് റെസിഡൻഷ്യൽ പ്ലോട്ടുകൾ നിരീക്ഷിച്ച ശേഷം നിർമ്മാണ സാമഗ്രികൾ മോഷ്ടിക്കുകയും അവ വില്പന നടത്തുകയും ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Advertisment