/sathyam/media/media_files/fsuSVmQZm2BQhE5LfOtV.jpeg)
കുവൈത്ത്: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ദേശക്കാരായ 11 ഭിക്ഷകരെയും 15 അനധികൃത തെരുവ് വിൽപനക്കാരെയും അറസ്റ്റ് ചെയ്തു.
പ്രത്യേകിച്ച് റമദാൻ മാസത്തിൽ ഭിക്ഷാടനം വർധിക്കുന്നതിനെ തുടർന്ന് പ്രതികൂല പ്രവണതകൾ തടയാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ്.
അറസ്റ്റിലായവരിൽ ചിലർ സന്ദർശക (വിസിറ്റ്) വിസയിലോ ആശ്രിത വിസയിലോ കുവൈത്തിൽ പ്രവേശിച്ചവരാണ്. ചിലർ രഹസ്യമായി തൊഴിൽ ഉപേക്ഷിച്ച കടന്നുകളഞ്ഞ തൊഴിലാളികളായും കണ്ടെത്തി.
ഇവരുടെ പ്രവേശനത്തിന് അനധികൃതമായി സഹായം നൽകിയ കമ്പനികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഭിക്ഷാടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനം പ്രത്യേക ഹോട്ട്‌ലൈൻ നമ്പറുകളിലൂടെ അധികൃതരെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.