/sathyam/media/media_files/2025/03/06/zkkk6ZBgHp3B61UwJG5Z.jpg)
കുവൈത്ത്: "തടവുശിക്ഷ ജീവിതത്തിന്റെ അവസാനം അല്ല, പുതു തുടക്കത്തിനുള്ള സാധ്യതയാണെന്ന് കുവൈത്തിലെ ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ്.
ഈ സന്ദേശം ശക്തമായി ഉയർത്തിക്കാട്ടി വനിതാ ജയിലിലെ തടവുകാരോടൊപ്പം ഇഫ്താർ വിരുന്നിലും ഗിർജിയാൻ ആഘോഷങ്ങളിലും തടവുകാരുമായി നേരിട്ട് സംവദിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
പിന്നീട് പുരുഷ ജനറൽ ജയിലിലും സന്ദർശിച്ചു സെക്കൻഡറി, ഇന്റർമീഡിയറ്റ് വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നേടിയ പുരുഷ, വനിതാ തടവുകാരെ ആദരിച്ചപ്പോൾ, "അറിവ് നേടാനുള്ള ശ്രമം വെല്ലുവിളികളെ മറികടക്കാനുള്ള കരുത്തായി മാറട്ടെ" എന്ന് അദ്ദേഹം പരാമർശിച്ചു.
സന്ദർശനത്തോടനുബന്ധിച്ച് ജയിൽ പരിസരത്ത് റമദാൻ ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചിരുന്നു ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ വിജയികളായ ടീമുകളെ ആദരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച തടവുകാരെ പ്രത്യേകമായി പ്രശംസിക്കുകയും ചെയ്തു.
ചടങ്ങിൽ മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ഷെയ്ഖ് ജവഹർ അൽ-സബാഹ്, വിദ്യാഭ്യാസ വികസനത്തിനുമുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മറിയം അൽ-എനേസി, കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനുകളുടെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഫഹദ് അൽ-ഒബൈദ്, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഒസാമ അൽ-മജീദ് എന്നിവരും പങ്കെടുത്തു.