കുവൈത്തിൽ ഷോപ്പിങിനിടെ സ്ത്രീകളുടെ ഫോട്ടോ പകർത്തിയ പ്രവാസി പിടിയിൽ

മാളിലെ സുരക്ഷാ ജീവനക്കാർ ഇയാളുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു

New Update
arrest4

കുവൈത്ത്: കുവൈത്തിലെ ഒരു കോ ഓപ്പ് സൊസൈറ്റി മാളിൽ സ്ത്രീകളുടെ അനുമതിയില്ലാതെ അവരുടെ ഫോട്ടോകൾ പകർത്തിയതിന് ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു.


Advertisment

മാളിലെ സുരക്ഷാ ജീവനക്കാർ ഇയാളുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ ചോദ്യം ചെയ്തപ്പോൾ, അനുമതിയില്ലാതെ സ്ത്രീകളുടെ ഫോട്ടോകൾ പകർത്തിയതായി സ്ഥിരീകരിച്ചു.


കുവൈത്തിലെ നിയമങ്ങൾ പ്രകാരം, വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ഫോട്ടോകൾ പകർത്തുന്നത് സ്വകാര്യതയുടെ ലംഘനമായി കണക്കാക്കപ്പെടുന്നു, ഇതിനു കർശന ശിക്ഷ ലഭിക്കാം.

ഇത്തരം സംഭവങ്ങൾ തടയാൻ അധികൃതർ ജാഗ്രത പാലിക്കുകയാണെന്നും, പൊതുസ്ഥലങ്ങളിൽ വ്യക്തികളുടെ സ്വകാര്യത മാനിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

Advertisment