കുവൈത്തിൽ ദിയാ ധനം(ബ്ലഡ്‌ മണി തുക 20,000 ദിനാർ ആയി വർദ്ധിച്ചു

ചരിത്രപരമായതും മതപരമായതുമായ അടിസ്ഥാനത്തിൽ, നേരത്തെയും ദിയ ധനം തുക കാലാനുസൃഥമായി വർദ്ധിപ്പിച്ചിരുന്ന ചരിത്രമുണ്ടെന്ന് രേഖപ്പെടുത്തുന്നു.

New Update
z

കുവൈത്ത്: കുവൈത്ത് സിവിൽ ലോ നമ്പർ 67/1980-ന്റെ 251-ാമത്തെ അനുച്ഛേദത്തിൽ നിർണ്ണായകമായ പരിഷ്‌കരണം നടപ്പാക്കി. ഇതനുസരിച്ച്, ദിയാ ധനം (ബ്ലഡ്‌ മണി ) തുക 10,000 ദിനാറിൽ നിന്ന് 20,000 ദിനാറായി വർദ്ധിപ്പിച്ചത് 

Advertisment

പരിഷ്‌കരണത്തെക്കുറിച്ചുള്ള വ്യാഖ്യാനത്തിൽ, ദിയയുടെ ആധികാരിക അളവ് ഇസ്ലാമിക നിയമപ്രകാരം നൂറ് ഒട്ടകങ്ങളായി നിർവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനെ പണം ഉപയോഗിച്ച് നിർണ്ണയിക്കുന്നതിന് തടസ്സമില്ലെന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു.

ചരിത്രപരമായതും മതപരമായതുമായ അടിസ്ഥാനത്തിൽ, നേരത്തെയും ദിയ ധനം തുക കാലാനുസൃഥമായി വർദ്ധിപ്പിച്ചിരുന്ന ചരിത്രമുണ്ടെന്ന് രേഖപ്പെടുത്തുന്നു.

ഈ നിയമം നടപ്പിലാക്കുന്നതിന്റെ പ്രധാന ലക്ഷ്യം നീതിയുക്തമായ നഷ്ടപരിഹാരം ഉറപ്പാക്കുക, മനുഷ്യജീവിതത്തിന്റെ വില ഉയർത്തുക, ദുരന്തങ്ങൾ പരിമിതപ്പെടുത്തുക, നിയമലംഘകരെ പിഴവിൽ നിന്ന് പിന്തിരിപ്പിക്കുക എന്നീ ഘടകങ്ങളാണ്. സാമ്പത്തിക വ്യവസ്ഥകളിലെ മാറ്റങ്ങൾ പരിഗണിച്ചാണ് ദിയ തുക ഇരട്ടിയാക്കാനുള്ള തീരുമാനം.

കൂടാതെ, ദിയധനം നിശ്ചയിക്കുന്നതിന് പ്രത്യേകമായുള്ള സർക്കാരിന്റെ ഉത്തരവ് (മർസൂം) ആവശ്യമില്ലെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു. ഇത് നിയമം കൂടുതൽ വ്യക്തവും സ്ഥിരതയുള്ളതുമാക്കും. എന്നും റിപ്പോർട്ടിൽ പറയുന്നു

Advertisment