/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈത്ത്: കുവൈത്ത് – നിഖാബ് അല്ലെങ്കിൽ ബുർഖ ധരിച്ച് വാഹനമോടിക്കുന്നതിന് പിഴഈടാക്കുമെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
1984-ൽ ഇറക്കിയ ഒരു പഴയ മന്ത്രാലയ ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ള തെറ്റിദ്ധാരണയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നതെന്നും, നിലവിൽ ഇത് ഒരു നിയമലംഘനമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അന്നത്തെ സാഹചര്യത്തിൽ ബുർഖ അല്ലെങ്കിൽ നിഖാബ് ധരിച്ച് വാഹനമോടിക്കുന്നവർക്ക് തിരിച്ചറിയൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ സുരക്ഷാ പരിഗണനകൾ മുൻനിർത്തിയായിരുന്നു ഈ തീരുമാനം.
ഡ്രൈവറുടെ മുഖം വ്യക്തമല്ലാതിരുന്നതും, ചിലർ മുഖ പടം മാറ്റാൻ വിസമ്മതിച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. എന്നാൽ, ഇന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തോടെ, സ്ത്രീ ഡ്രൈവർമാരുടെ തിരിച്ചറിയൽ എളുപ്പത്തിൽ നടത്താനാവുന്നതിനാൽ ഈ വിഷയത്തിൽ കൂടുതൽ ആശങ്ക വേണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, വാസമേഖലയിലെ അനാവശ്യ സഞ്ചാരങ്ങളെ കുറിച്ച് ഉയർന്ന അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ, ഗതാഗത നിയമത്തിലെ 139-ാം അനുച്ഛേദം അനുസരിച്ച് യാതൊരു തക്ക കാരണം ഇല്ലാതെ റോഡുകളിൽ പിന്മാറാതെ അപ്രായോജന ജനകരമായി സഞ്ചരിക്കുന്നത് അനുവദനീയമല്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us