New Update
/sathyam/media/media_files/2025/03/18/vP0HNl2oPZfRkiDfXkJM.jpg)
കൊല്ലം: കുവൈത്തിലെ പ്രശസ്ത കലാകാരിയും സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോ. പ്രശാന്തി ദാമോദരൻ നാട്ടിൽ നിര്യാതയായി.
Advertisment
കൊല്ലം, ശാസ്താംകോട്ട സ്വദേശിനിയായിരുന്നു. അർബുദരോഗത്തെ തുടർന്ന് രണ്ട് മാസം മുൻപ് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോയി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
വര്‍ഷങ്ങളായി കുവൈത്ത് യൂണിവേഴ്സിറ്റിയിൽ ജീവനക്കാരിയായി പ്രവർത്തിച്ചിരുന്ന പ്രശാന്തി, കുവൈത്തിലെ നാടക-കലാ-സാഹിത്യ ലോകത്ത് വലിയ വ്യക്തിത്വമായിരുന്നു.
കുവൈത്ത് ഓയിൽ കമ്പനിയിലെ ജീവനക്കാരനായ സന്തോഷ് ആണ് ഭർത്താവ്. ഏകമകൾ ഭൂമിക സന്തോഷ്, ഐ.എസ്.എസ്.കെ. സീനിയർ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
സംസ്കാര ചടങ്ങുകൾ കല്ലട, വിളന്തറയിലെ പോറ്റിമഠം കുടുംബവീട്ടിൽ നടക്കും.