/sathyam/media/media_files/2025/03/19/AaqVhqYCFZ5YCcPXUWCN.jpg)
കുവൈത്ത്: വിദേശ മദ്യവും മയക്കുമരുന്നും കുവൈത്തിലുടനീളം വിതരണം ചെയ്ത നാലംഗ സംഘത്തെ ക്രിമിനൽ സുരക്ഷാ വിഭാഗം പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷം പൊതുമെരിവ് വകുപ്പിന്റെ നിയമാനുമതി നേടി നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പിടിയിലായവരിൽ രണ്ട് കുവൈത്ത് പൗരന്മാരും ഒരു സൗദി പൗരനും ഒരു ഇന്ത്യൻ പൗരനും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് 919 വിദേശ മദ്യക്കുപ്പികളും 200 മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തതായി അധികൃതർ വ്യക്തമാക്കി.
പ്രതികളെയും പിടിച്ചെടുത്ത മദ്യവും മയക്കുമരുന്നും തുടർ നിയമനടപടികൾക്കായി മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന്റെയും മദ്യനിരോധന വിഭാഗത്തിന്റെയും മുൻപാകെ ഹാജരാക്കിയതായി മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്ന്, മദ്യം തുടങ്ങിയവ കള്ളക്കടത്തുകയോ വിൽപ്പനയ്ക്കെത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വ്യക്തമാക്കി.
പൊതു സുരക്ഷയെ ബാധിക്കുന്ന ഏതൊരു നിയമവിരുദ്ധ പ്രവർത്തനത്തിനും ശക്തമായ നിരീക്ഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.