New Update
/sathyam/media/media_files/eycLk0PQju6rriwH84iI.jpg)
കുവൈത്ത്: ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് കടുത്ത ഭാഷയിൽ അപലപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Advertisment
വെടിനിർത്തൽ കരാറിനെയും അന്താരാഷ്ട്ര നിയമങ്ങളെയും മറികടന്ന ഈ സൈനിക നടപടി പ്രാദേശിക സമാധാന ശ്രമങ്ങൾക്ക് ഭീഷണിയാണെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി.
ഫലസ്തീൻ ജനതയെ സംരക്ഷിക്കാനും ഇസ്രായേൽ ആക്രമണം തടയാനുമായി അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് ആവർത്തിച്ച് ആവശ്യപ്പെട്ടു.