ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/WBL4oZXAgx00ua6QkS9Q.jpeg)
കുവൈത്ത്: കുവൈത്തിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിയോടുകൂടിയ മഴയും പൊടിക്കാറ്റും പ്രതീക്ഷിക്കാമെന്ന് കുവൈത്ത് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Advertisment
ഇന്ന് വൈകുന്നേരം മുതൽ മേഘങ്ങൾ കൂടുകയും ഇടവിട്ട് മിന്നലും ഇടിയോടുകൂടിയതുമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ തെക്കൻ കാറ്റുകൾ വീശും, ഇത് പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയാനും കാരണമാകും, പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിൽ. ഈ കാലയളവിൽ കടൽത്തീരം ഉയർന്ന തിരമാലകൾക്ക് സാക്ഷിയാകും.
ശനിയാഴ്ച അർദ്ധരാത്രിയോടെ കാലവസ്ഥ മെച്ചപ്പെടാൻ തുടങ്ങും, മേഘങ്ങൾ കുറയുകയും മഴയുടെ സാധ്യത കുറയുകയും ചെയ്യും.
ഞായറാഴ്ച രാവിലെ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.