കുവൈറ്റ് കേരള ഇസ്ലാമിക് കൗൺസിൽ റമളാൻ കാമ്പയിന്റെ ഭാഗമായി ഇൻ്റലക്സ് ’25 ഓൺലൈൻ ക്വിസ് മൽസരം സംഘടിപ്പിക്കുന്നു

ക്വിസ് മൽസരത്തിന്റെ പോസ്റ്റർ പ്രകാശനം മെഹ്ബൂല അമീൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitledchiiku8

കുവൈത്ത്: കുവൈറ്റ് കേരള ഇസ്ലാമിക് കൗൺസിൽ റമളാൻ കാമ്പയിന്റെ ഭാഗമായി ഇൻ്റലക്സ് ’25 ഓൺലൈൻ ക്വിസ് മൽസരം സംഘടിപ്പിക്കുന്നു.


Advertisment

മാർച്ച് 28 വെള്ളിയാഴ്ച നടക്കുന്ന മൽസരത്തിൽ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പങ്കെടുക്കാൻ കഴിയും. ആദ്യ മൂന്നു സ്ഥാനക്കാർക്ക് സ്വർണ്ണനാണയവും ക്യാഷ് പ്രൈസും ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് ലഭിക്കുക.


ക്വിസ് മൽസരത്തിന്റെ പോസ്റ്റർ പ്രകാശനം മെഹ്ബൂല അമീൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തു.

കെ ഐ സി നേതാക്കളായ ശംസുദ്ധീൻ ഫൈസി, അബ്ദുൽ ഗഫൂർ ഫൈസി, ഇസ്മായിൽ ഹുദവി, അബ്ദുൽ നസീർ കോഡൂർ,സിറാജ് എരഞ്ഞിക്കൽ, മുഹമ്മദ് അമീൻ മുസ്‌ലിയാർ,അബ്ദുൽ സലാം പെരുവള്ളൂർ,അബ്ദുൽ മുനീർ പെരുമുഖം,ഹസ്സൻ തഖ്‌വ തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 5128 1054, 9691 3819

Advertisment