New Update
/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈറ്റ്: സോമാലിയൻ പ്രസിഡൻറ് ശൈഖ് മഹ്മൂദിന് നേരെയുണ്ടായ വധശ്രമത്തെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
Advertisment
എല്ലാവിധ തീവ്രവാദത്തെയും അക്രമത്തെയും ഒരിക്കൽക്കൂടി തള്ളിപ്പറയുന്നതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
സോമാലിയയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ സോമാലിയ റിപ്പബ്ലിക് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ നൽകുന്നതായും മന്ത്രാലയം വ്യക്തമാക്കി.
സോമാലിയൻ സർക്കാരിനും ജനങ്ങൾക്കും അനുശോചനം അറിയിച്ച മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.