/sathyam/media/media_files/2024/10/16/991m8QR2FcqTNSQ3f4R9.jpg)
കുവൈത്ത്: മാർച്ച് 20 – കുവൈത്തിൽ ഈദ് ഉൽ ഫിത്റിനോടനുബന്ധിച്ച് 9 ദിവസം തുടര്‍ച്ചയായ അവധിയെടുക്കാമെന്ന് പ്രതീക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് വലിയ തിരിച്ചടി.
സിവിൽ സർവീസ് കമ്മീഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ, ഈദ് അവധി മാർച്ച് 30 ഞായറാഴ്ച മുതൽ ആരംഭിക്കും, എന്നാൽ മാർച്ച് 29 ശനിയാഴ്ച വൈകീട്ട് മാസപ്പിറവി കാണുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവധി അവസാനിക്കുന്ന ദിവസവും തീരുമാനിക്കപ്പെടുകയുള്ളൂ.
മാർച്ച് 29 ന് മാസപ്പിറവി കണ്ടാൽ, മാർച്ച് 28, 29 വാരാന്ത്യ അവധിയോടൊപ്പം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലേക്കുള്ള ഈദ് അവധി 5 ദിവസങ്ങളായിരിക്കും.
മാർച്ച് 29 നു മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ, മാർച്ച് 30 ഞായർ മുതൽ ഏപ്രിൽ 3 വ്യാഴാഴ്ച വരെ 9 ദിവസത്തെ പൊതു അവധി ലഭിക്കും.
ഏപ്രിൽ 2 ബുധനാഴ്ച മുതൽ പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കും.ഏപ്രിൽ 2, 3 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ അവധിയെടുക്കുന്നവർ മാർച്ച് 27 വ്യാഴാഴ്ച മുമ്പായി മുൻകൂർ അവധി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
രോഗാവധി ലഭിക്കാൻ ഡോക്ടർ അനുമതി വേണം.
അടിയന്തിര അവധി ഒരുദിവസം മാത്രമേ അനുവദിക്കൂ, തുടർച്ചയായ രണ്ട് ദിവസം അനുവദിക്കാനാവില്ല.
അനുമതി കൂടാതെ ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്ന ജീവനക്കാരുടെ വാർഷിക പ്രകടന റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തുകയും, വാർഷിക അവധിയിൽ നിന്ന് ഈ ദിവസങ്ങൾ കുറക്കുകയും ചെയ്യുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി.