/sathyam/media/media_files/2025/03/21/N3CkNif6rCwDA5FqXTK1.jpg)
കുവൈറ്റ്: എന്‍ബിടിസി ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ ഇഫ്താര്‍ സംഗമം മാര്‍ച്ച് 19ന് കോര്‍ പ്പറേറ്റ് ഓഫീസില്‍ വെച്ച് നടത്തപ്പെട്ടു.
ചടങ്ങില്‍ എന്‍ബിടിസി ജീവനക്കാര്‍, കോര്‍പ്പറേറ്റ് ക്ലയന്റുകള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. വിശുദ്ധ റമദാന്‍ മാസത്തിലെ ആത്മീയ അന്തരീക്ഷത്തില്‍ സംഘടിപ്പിച്ച ഈ വിരുന്ന് സൗഹാര്‍ദ്ദത്തിനും സംഘടനാ ഐക്യത്തിനും പുതിയ ഗതി നല്‍കി.
ഇഫ്താര്‍ സംഗമത്തില്‍ എന്‍ബിടിസി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് നാസര്‍ അല്‍ ബദ്ദ, മാനേജിങ് ഡയറക്ടര്‍ കെ.ജി. എബ്രഹാം നേതൃത്വം നല്‍കി. ചടങ്ങില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും റമദാന്‍ ആശംസയും, ഈ പുണ്ണ്യ മാസത്തിന്റെ സവിശേഷതകള്‍ ആയ ത്യാഗം, കരുണ, ദാനം എ ന്നിവയുടെ പ്രാധാന്യവും വിശദീകരിച്ചു.
കുവൈറ്റില്‍ മാത്രമല്ല, എന്‍ബിടിസി ഗ്രൂപ്പിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തി ക്കുന്ന ജീവനക്കാര്‍ക്കായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു വരികയാണ്. അതില്‍ ഈ കഴിഞ്ഞ മാര്‍ച്ച് 13 നു, സൗദി അറേബ്യ റീജിയണല്‍ ഓഫീ സിന്റെ ഇഫ്താര്‍ സംഗമം അല്‍ ഖോബാറിലെ ഹോളിഡേ ഇന്‍ ഹോട്ടലി ല്‍ വെച്ച് ആഘോഷിച്ചു.
ഇതേ പോലെ എന്‍ബിടിസി യുഎഇ റീജിയണല്‍ ഓഫിസിലും, മറ്റു അനുബന്ധ സ്ഥാപനങ്ങളിലും ഇഫ്താര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു വരികയാണ്.
എന്‍ബിടിസിയുടെ വാര്‍ഷിക ഇഫ്താര്‍ സമ്മേളനം, ജീവനക്കാരുടെ ക്ഷേമത്തി നും അവര്‍ക്കുള്ള പിന്തുണയും ഉറപ്പിക്കുന്നതിന്റെ ഭാഗമായി മുന്‍ വര്‍ഷ ങ്ങളിലെ പോലെ തന്നെ ഇത്തവണയും വിജയകരമായി നടത്തുവാന്‍ സാധിച്ചതില്‍ കമ്പനി മാനേജ്മന്റ് സന്തോഷം രേഖപെടുത്തുന്നു.