ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാപരമായ മാനദണ്ഡങ്ങളും പാലിക്കണം: കുവൈത്ത് അമീർ

ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടനാപരമായ മാനദണ്ഡങ്ങൾ, ദേശീയ ഐക്യം എന്നിവ കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

New Update
Untitlednetkuuu

കുവൈത്ത്: റമദാനിന്റെ അവസാന പത്ത് ദിവസങ്ങൾ പ്രമാണിച്ച് രാജ്യത്തോട് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കുവൈത്ത് അമീർ ഷെയ്ഖ് മേശാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് തന്റെ സന്ദേശം നൽകിയത്.


Advertisment

ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടനാപരമായ മാനദണ്ഡങ്ങൾ, ദേശീയ ഐക്യം എന്നിവ കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.


ഭരണപരിഷ്‌കരണങ്ങളോടുള്ള ജനങ്ങളുടെ പോസിറ്റീവ് പ്രതികരണം അദ്ദേഹം പ്രശംസിച്ചു. എന്നാൽ ഭിന്നത വിതയ്ക്കാനും തെറ്റായ പ്രചാരണം നടത്താനും ശ്രമിക്കുന്നവരെക്കുറിച്ച് ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പും നൽകി.

ദേശീയ ഐക്യം ഉറപ്പാക്കുന്നതിലും പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നീതി നടപ്പിലാക്കുന്നതിലും സമതുലിതമായ സമീപനം അനിവാര്യമാണെന്ന് അമീർ പറഞ്ഞു.


അഴിമതി വിരുദ്ധ പോരാട്ടം, സുതാര്യമായ ഭരണകൂടം, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും എന്നിവ ഉറപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അമീർ വ്യക്തമാക്കി.


ഫലസ്തീനിനുള്ള കുവൈത്തിന്റെ സ്ഥിരതയുള്ള നയതന്ത്ര പിന്തുണ തുടരുമെന്നും അന്താരാഷ്ട്ര നീതിന്യായ സംരക്ഷണത്തിനായി കുവൈത്ത് നിലകൊള്ളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാനും രാജ്യത്തിന്റെ സുരക്ഷയും ഐക്യവും സംരക്ഷിക്കാനുമായി പൗരന്മാർ കൂട്ടായ്മയോടെ മുന്നോട്ട് വരണമെന്ന് അമീർ ആഹ്വാനം ചെയ്തു.

Advertisment