കുവൈത്തിൽ റിയൽ എസ്റ്റേറ്റ് പണമിടപാടുകൾ ഇനി മുതൽ ബാങ്ക് വഴി മാത്രം

പുതിയ നിയമം അസാധുവായ വിൽപനകളും തട്ടിപ്പുകളും തടയുന്നതിന് സഹായിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തിൽ കെട്ടിട വാടക ഉൾപ്പെടെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും ഇനി മുതൽ ബാങ്ക് വഴി മാത്രമേ കൈമാറ്റം ചെയ്യാൻ പാടുള്ളൂ.


Advertisment

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെയും റിയൽ എസ്റ്റേറ്റ് വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെയും ഭാഗമായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത് ഇതുസംബന്ധിച്ച് മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു.


പുതിയ വ്യവസ്ഥകൾ

എല്ലാ റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഔദ്യോഗിക കരാറുകളും ബാങ്ക് ട്രാൻസ്ഫർ വഴിയോ ചെക്ക് വഴിയോ മാത്രമേ നടത്താവൂ.

വിൽപന രേഖകളിൽ ബാങ്ക് വഴി നടന്ന പണമിടപാട് രേഖകൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

ബാങ്ക് ഇടപാട് രേഖകളില്ലാത്തവയ്ക്ക് രജിസ്ട്രേഷൻ ഉദ്യോഗസ്ഥർ രജിസ്ട്രേഷൻ നിരസിക്കാനുള്ള അധികാരം ഉണ്ടായിരിക്കും.

2021 ഓഗസ്റ്റിന് മുമ്പ് നിലവിൽ വന്ന കരാറുകൾക്കും തത്തുല്യ വസ്തു കൈമാറ്റങ്ങൾക്കും ഈ നിയമം ബാധകമല്ല.

പുതിയ നിയമം അസാധുവായ വിൽപനകളും തട്ടിപ്പുകളും തടയുന്നതിന് സഹായിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

Advertisment