കുവൈത്തിൽ ബാങ്കുകൾക്ക് ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഷെയ്ഖ് അൽ-എസ്സയാണ് ഈദ് അവധി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.

New Update
kuwait central bank

കുവൈത്ത് : കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു.


Advertisment

ഈദ് ആദ്യ ദിവസം മാർച്ച് 30 (ഞായർ) ആയാൽ, പ്രാദേശിക ബാങ്കുകൾക്ക് മാർച്ച് 30, 31, ഏപ്രിൽ 1 (ഞായർ, തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ അവധിയായിരിക്കും. ബാങ്കുകൾ ഏപ്രിൽ 2 (ബുധൻ) മുതൽ പ്രവർത്തനം പുനരാരംഭിക്കും.


ഈദ് ആദ്യ ദിവസം മാർച്ച് 31 (തിങ്കൾ) ആണെങ്കിൽ, മാർച്ച് 30, 31, ഏപ്രിൽ 1, 2 (ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ) ദിവസങ്ങളിൽ അവധി ഉണ്ടായിരിക്കും. ഈ സാഹചര്യത്തിൽ, ബാങ്കുകളുടെ പ്രവർത്തനം ഏപ്രിൽ 3 (വ്യാഴാഴ്ച) മുതൽ പുനരാരംഭിക്കും.

കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഷെയ്ഖ് അൽ-എസ്സയാണ് ഈദ് അവധി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.

Advertisment