സൽമാൻ അൽ-ഖാലിദിയുടെ അപ്പീൽ തള്ളി; അഞ്ചു വർഷത്തെ തടവ് ശിക്ഷ ശരി വെച്ചു

ഇറാഖിൽ അറസ്റ്റ് ചെയ്‌ത് കുവൈത്തിലേക്ക് നാടുകടത്തപ്പെട്ട ശേഷം അൽ-ഖാലിദിക്കായി കോടതി ഒരു അഭിഭാഷകനെ നിയമിച്ചിരുന്നു.

New Update
court22

കുവൈറ്റ്‌: അമീറിനെ അപമാനിച്ചതിനും സോഷ്യൽ മീഡിയയിൽ അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിച്ചതിനുമുള്ള അഞ്ച് വർഷത്തെ തടവ് ശിക്ഷയെതിരെ പ്രതി സൽമാൻ അൽ-ഖാലിദി നൽകിയ അപ്പീൽ ക്രിമിനൽ കോടതി തള്ളിയതായി റിപ്പോർട്ട്.

Advertisment

ഇറാഖിൽ അറസ്റ്റ് ചെയ്‌ത് കുവൈത്തിലേക്ക് നാടുകടത്തപ്പെട്ട ശേഷം അൽ-ഖാലിദിക്കായി കോടതി ഒരു അഭിഭാഷകനെ നിയമിച്ചിരുന്നു.

അതേസമയം, അൽ-ഖാലിദിയെ കുറ്റക്കാരനായി കണ്ടെത്തിയ മറ്റൊരു കേസിൽ കോടതി അദ്ദേഹത്തെ മനഃശാസ്ത്ര പരിശോധനയ്ക്ക് റഫർ ചെയ്യാൻ തീരുമാനിച്ചതായും റിപ്പോർട്ട്‌ ഉണ്ട്‌.

Advertisment