New Update
/sathyam/media/media_files/2025/03/28/lgis6CuUiTlQG9xKEKbm.jpg)
കുവൈത്ത്: കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചിരുന്ന 20 ശ്രീലങ്കന്‍ തടവുകാരെ പ്രത്യേക വിമാനമാര്‍ഗം നാട്ടിലേക്ക് തിരികെ അയച്ചു.
Advertisment
കുവൈത്ത്-ശ്രീലങ്ക തടവുകാരുടെ കൈമാറ്റ കരാര്‍ പ്രകാരം കുവൈറ്റ് എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനം വഴി ഇവരെ ശ്രീലങ്കയിലേക്ക് കൊണ്ടുപോയി. അവിടെ ശ്രീലങ്കന്‍ അധികാരികള്‍ അവരുടെ കസ്റ്റഡിയില്‍ വാങ്ങി.
2007ല്‍ ഒപ്പുവെച്ച ഈ കരാര്‍ പ്രകാരം ഇതുവരെ 52 ശ്രീലങ്കന്‍ തടവുകാരെ അവരുടെ നാട്ടിലേക്ക് മടക്കി അയച്ചിട്ടുണ്ട്. അതെ സമയം നിലവില്‍ കുവൈറ്റ് സ്വദേശികളായ ഒരു തടവുകാരനും ശ്രീലങ്കയിലെ ജയിലുകളില്‍ ഇല്ല എന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്തില്‍ മയക്കുമരുന്ന് ബന്ധപ്പെട്ട കുറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ഇവര്‍ ശിക്ഷ അനുഭവിച്ചിരുന്നത്. ശ്രീലങ്കയിലെ വെളിക്കട സെന്‍ട്രല്‍ ജയിലിലേക്കാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്.