/sathyam/media/media_files/2025/03/29/K2EFG5KbwCzF8uiWuYY6.jpg)
കുവൈത്ത്: മാർച്ച് 28 – കുവൈത്തിൽ ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ 9,10-ാം റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഏപ്രിൽ 5 ലേക്ക് മാറ്റി വെച്ചു.
വാണിജ്യ മന്ത്രാലയത്തിലെ റാഫിൾ ആൻഡ് പ്രമോഷൻ സൂപ്പർവിഷൻ വിഭാഗം മേധാവി ഡോ. നാസർ അൽ മരാഗി ആണ് ഇക്കാര്യം അറിയിച്ചത്.
ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ സമ്മാന പദ്ധതിയുടെ എട്ടാമത് റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ കൃത്രിമം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് നറുക്കെടുപ്പ് ഫലം റദ്ദാക്കുകയും 9,10-ാം നറുക്കെടുപ്പുകൾ താത്കാലികമായി നിർത്തി വെക്കുകയും ചെയ്തിരുന്നു.
നിറഞ്ഞ സുതാര്യതയോടെ പുതിയ നറുക്കെടുപ്പ്
കൃത്രിമം നടത്താനുള്ള മുഴുവൻ പഴുതുകളും അടച്ച്, സുതാര്യതയും വ്യക്തതയും വിശ്വാസ്യതയും വർദ്ധിപ്പിച്ചാകും പുതിയ എല്ലാ നറുക്കെടുപ്പുകളും നടത്തുക.
ഇതിനായി പുതിയ നയങ്ങൾ രൂപീകരിക്കുകയും പ്രത്യേക സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്യുകയാണ് എന്ന് ഡോ. നാസർ അൽ മരാഗി വ്യക്തമാക്കി.